ഷാങ് ഹായ്: ഫെഡറര്‍ക്ക് വധഭീഷണിയുയര്‍ത്തിയ ചൈനീസ് ബ്ലോഗര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ‘ബ്ലൂ ക്യാറ്റ് പോളിതെസ്റ്റിക് റിലീജിയന്‍ ഫൗണ്ടര്‍ 07’എന്ന പേരിലായിരുന്നു ഫെഡറര്‍ക്ക് വധഭീഷണി അയച്ചിരുന്നത്.

ടെന്നീസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഫെഡററെ വധിക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഫെഡറര്‍ ചൈനയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് കനത്ത് സുരക്ഷയായിരുന്നു ഫെഡറര്‍ക്ക് ടൂര്‍ണമെന്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Ads By Google

തന്നെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും സംഭവത്തില്‍ എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു എന്നുമാണ് പോസ്റ്റിന്റെ ഉള്ളടക്കം. ചൈനയില്‍ ഏറെ പ്രചാരമുള്ള ബൈഡു ഡോട്ട് കോമിലൂടെയാണ് മാപ്പപേക്ഷ എത്തിയിരിക്കുന്നത്.

ഇതേ സൈറ്റില്‍ തന്നെയായിരുന്നു വധഭീഷണിയും പ്രത്യക്ഷപ്പെട്ടിരുന്നത്.
‘ടെന്നീസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഒക്ടോബര്‍ 6 ന് താന്‍ ഫെഡററെ വധിക്കാന്‍ തിരുമാനിച്ചിരിക്കുകായണ്’. എന്നായിരുന്നു മുമ്പ് അയച്ച സന്ദേശം.

കോടാലി പിടിച്ചുനില്‍ക്കുന്ന ആരാച്ചാരും ടെന്നീസ് കോര്‍ട്ടില്‍ ശിരച്ഛേദം ചെയ്ത രീതിയിലുള്ള ചിത്രവും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.