ബീജിങ്: ചൈനയില്‍ 42 പേരുടെ മരണത്തിനിടയാക്കി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പേരുമാറ്റാന്‍ ഹെനാന്‍ പ്രവിശ്യ ഭരണകൂടം വിമാനകമ്പനിയോടാവശ്യപ്പെട്ടു. തങ്ങളുടെ പ്രവിശ്യയുടെ പേരിന് കളങ്കം വരാതിരിക്കാനാണെന്ന് ഭരണകൂടം വ്യക്തമാക്കി. കുന്‍പെങ് എയര്‍ലൈന്‍ എന്നായിരുന്ന ഇതിന്റെ ആദ്യ പേര്. 2009 സപ്തംബറിലാണ് ഹെനാന്‍ എയര്‍ലൈന്‍സ് എന്നു മാറ്റിയത്.

വിമാനകമ്പനിയുടെ പേരില്‍ നിന്ന് ഹെനാന്‍ എന്ന് ഒഴിവാക്കി പഴയ പേര് തന്ന സ്വീകരിക്കാന്‍ ഹെനാന്‍ ഭരണകൂടത്തിന്റെ വ്യാപാര- വണിജ്യ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ പേരുകാരണം ഹെനാന്‍ പ്രവിശ്യയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന് അധികൃതര്‍ പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.