ബീജിംഗ്:  തിബറ്റിലെ ബുദ്ധഭിക്ഷുക്കളുടെ ആത്മഹത്യാശ്രമം വിദേശത്ത് ആസുത്രണം ചെയ്ത പദ്ധതിയ്ക്കനുസരിച്ചാണെന്ന് ചൈന. 11 ആത്മഹത്യകളാണ് ടിബറ്റിന്റ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്നത്. ഇത് വിദേശത്തുനടന്ന പദ്ധതിയാണെന്ന് പറയുന്നതിലൂടെ ചൈന ഇന്ത്യയ്‌ക്കെതിരെ കരുനീക്കം നടത്തുകയാണ്. ഇന്ത്യയില്‍ ധര്‍മ്മ ശാലയിലുള്ള ബുദ്ധ ഭിക്ഷുക്കളുടെ കേന്ദ്രത്തെയാണ് ചൈന കുറ്റപ്പെടുത്തുന്നത്.

തിബറ്റിന്റെ പ്രവാസി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ധര്‍മ്മ ശാല കേന്ദ്രീകരിച്ചാണ്. ചൈനീസ് ഭരണകൂടത്തിന്റെ കീഴിലുള്ള ചൈന തിബറ്റോളജി റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ സാംഗ് യൂനിന്റെ പ്രസ്ഥാവനയാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. സിചൗന്‍ പ്രവിശ്യയിലെ അബബയിലുള്ള കീര്‍ത്തി ആശ്രമത്തിലാണ് ആത്മാഹുതി ശ്രമങ്ങളില്‍ ഏറെയും നടന്നതെന്ന് പ്രസ്ഥാവനയില്‍ പറയുന്നുണ്ട്.
ദല്‍ഹിയില്‍ നടന്ന ലോക ബുദ്ധമത സമ്മേളനത്തില്‍ ദലൈലാമ പങ്കെടുക്കുന്നതില്‍ ചൈന എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. ഇതോടെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ ചൈനയും മാറ്റിവെച്ചു.1959 ല്‍ രഹസ്യമായി ഇന്ത്യയിലേക്ക് കടന്ന കീര്‍ത്തി ആശ്രമത്തിന്റെ മേധാവിയും ദലൈലാമയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഇയാള്‍ ഇപ്പോള്‍ ധര്‍മ്മ ശാലയിലാണ് കഴിയുന്നത്. കീര്‍ത്തി ആശ്രമത്തില്‍ ഇപ്പോഴും ഇയാള്‍ക്ക് സ്വാധീനമുണ്ടെന്നും സാംഗ് യുന്‍ പറഞ്ഞു.

Subscribe Us: