എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേ സ്റ്റേഷന്‍ ആക്രമണം: പിന്നില്‍ മുസ്‌ലിം തീവ്രവാദികളെന്ന് ചൈന
എഡിറ്റര്‍
Monday 3rd March 2014 8:53am

attack-in-china

ബെയ്ജിങ്: ശനിയാഴ്ച്ച രാത്രി കുന്‍മിങ് റെയില്‍വ സ്റ്റേഷനില്‍ അജ്ഞാത സംഘം നടത്തിയ ആക്രമണത്തിന് പിന്നില്‍ മുസ് ലിം തീവ്രവാദികളാണെന്ന് ചൈന.

കത്തിയുമായി റെയില്‍വേസ്റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 130ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിന്‍ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷമായ ഉയിഗുര്‍ മുസ് ലിങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നുവെന്ന് ചൈന ആരോപിച്ചു.

നിരോധിത സംഘടനയായ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിസ്റ്റ് മൂവ്‌മെന്റ് സംഘങ്ങളായ അവര്‍ ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം തേടുന്നവരാണ്.

കറുത്ത വസ്ത്രം ധരിച്ച് റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് കയറിയ ആക്രമികള്‍ നീണ്ട കത്തി നിവര്‍ത്തി തങ്ങള്‍ക്കരികിലേയ്ക്ക് വരികയായിരുന്നുവെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു വീണവരാണ് കൊല്ലപ്പെട്ടതെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

25 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ഒരു വനിതയുള്‍പ്പെടെ നാല് ഭീകരരും മരിച്ചിരുന്നു.

ആക്രമണം ആസൂത്രിതമാണെന്നും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു.

Advertisement