എഡിറ്റര്‍
എഡിറ്റര്‍
ചിമ്പുവും തൃഷയും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Thursday 6th March 2014 5:03pm

chimbu-with-trisha

വിണ്ണൈത്താണ്ടി വരുവായ എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെ തൃഷ-ചിമ്പു ജോഡികളെ പ്രേക്ഷകര്‍ നെഞ്ചേറ്റി സ്വീകരിച്ചതാണ്.

ഇപ്പോഴിതാ ഇരുവരും ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്നതാണ് തമിഴകത്തെ പുതിയ വാര്‍ത്ത.

ഇരുവരും ഒന്നിച്ച വിണ്ണൈത്താണ്ടി വരുവായ ബോക്‌സ് ഓഫീസ് ഹിറ്റ് ആയിരുന്നു. വരാനിരിക്കുന്ന ചിത്രത്തിന്റെ പേരിനെ സംബന്ധിച്ചും കഥയെ സംബന്ധിച്ചും വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൈനിറയെ ചിത്രങ്ങളുള്ള ചിമ്പവിനും വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന തൃഷയ്ക്കും തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുണ്ട്.

അടുത്തിടെ ഹന്‍സികയുമായി പ്രണയബന്ധം അവസാനിപ്പിച്ച ചിമ്പു ഇപ്പോള്‍ ഹന്‍സികയോടൊത്ത് തന്നെയുള്ള വാല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ്.

മധു അമ്പാട്ട് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുടേതായിരിക്കും.

Advertisement