എഡിറ്റര്‍
എഡിറ്റര്‍
ചിമ്പുവിന്റെയും നയന്‍സിന്റയും ഇത് നമ്മ ആള്
എഡിറ്റര്‍
Friday 31st January 2014 1:27pm

chimbu

നീണ്ട ഇടവേളക്ക് ശേഷം ചിമ്പുവും നയന്‍സും ഒന്നിക്കുന്ന ചിത്രമാണ് ഇത് നമ്മ ആള്.

ടൈറ്റിലിനെ സംബന്ധിച്ച് അന്തിമ തീരുമാനമെുത്തിട്ടില്ലെന്നും എന്നാല്‍ ഇത് നമ്മ ആള് എന്ന പേരാണ്  ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

ദമ്പതികളായാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  ചിമ്പു ഐ.ടി ഉദ്യോഗസ്ഥനായും നയന്‍താര ഗ്രാമീണപെണ്‍കുട്ടിയുമായാണ് അഭിനയിക്കുന്നത്.

ചിത്രത്തില്‍ നയന്‍ താരയെക്കൂടാതെ മറ്റൊരു നായിക കൂടി ഉണ്ടാകുമെന്നും പാണ്ട്യരാജന്‍ പറഞ്ഞു.

ചിമ്പുവുമായി നയന്‍താരയും തമ്മിലുള്ള പ്രണയവും പിരിയലുമെല്ലാം കഴിഞ്ഞ് എട്ട് വര്‍ഷത്തിനിപ്പുറം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Advertisement