Categories

ചില്ല സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം – കവി സച്ചിദാന്ദന്‍ മുഖ്യാതിഥി

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സ്വതന്ത്ര സാഹിത്യ വേദിയായ ‘ചില്ല’യുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വേള്‍ഡ് ലിറ്ററേച്ചര്‍ 2017 ന് ഇന്ന് (വ്യാഴം) തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പൂര്‍ണ്ണമായും കവി കെ.സച്ചിദാന്ദനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

വ്യാഴം വൈകീട്ട് 8.30 നു റിയാദ് എക്‌സിറ് 18 ലെ നോഫാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ‘വായന: സംസ്‌കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കേളി-ചില്ല അംഗങ്ങള്‍ അവതരിപ്പിക്കുന്ന ‘ചൊല്ലിയാട്ടം’ അരങ്ങേറും.

രണ്ടാ ദിവസം (വെള്ളി) രാവിലെ ഒന്‍പതിന് അല്‍ ഹയറിലെ അല്‍ ഒവൈദ ഫാം ഓഡിറ്റോറിയത്തില്‍ ‘കവിതയും പ്രതിരോധവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സര്‍ഗ്ഗ സംവാദവും. ഉച്ചയ്ക്ക് ശേഷം കേളി കുടംബവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ഭാഗമായ ‘എന്റെ മലയാളം’ ഉദ്ഘാടനം, കേളിയുടെ പൊതുസ്വീകരണത്തില്‍ ‘സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയവും വര്‍ത്തമാനകാല ഇന്ത്യയില്‍ ‘ എന്ന വിഷയത്തില്‍ പ്രഭാഷണം.


Must Read: ബി.ജെ.പി എം.പിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്ക് ജാമ്യമില്ല


മൂന്നാം ദിവസം ശനിയാഴ്ച രാവിലെ ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സച്ചിദാനന്ദന്റെ മൂന്ന് കാവ്യകാലങ്ങള്‍ – രാഷ്ട്രീയ ഭാവുകത്വപരിസരങ്ങളിലൂടെ ആത്മസഞ്ചാരം എന്ന പരിപാടിയും തുടര്‍ന്ന് ‘ഡയസ്‌പോറ സാഹിത്യവും ഗള്‍ഫ് മലയാളി ജീവിതവും’ എന്ന വിഷയത്തില്‍ കെ.സച്ചിദാനന്ദന്‍ സംസാരിക്കും.

പരിപാടികളുടെ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : നൗഷാദ് കോര്‍മത്തുമായി (050 291 9735) ബന്ധപ്പെടുക.

Tagged with: