എഡിറ്റര്‍
എഡിറ്റര്‍
ചിലി വിദ്യാര്‍ത്ഥി നേതാവ് കാമില വലേജോ അധികാരത്തിലേക്ക്
എഡിറ്റര്‍
Tuesday 19th November 2013 8:25am

camila-valejo

ചിലി: ചിലിയിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവായ കാമില വലേജോ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചിലി കോണ്‍ഗ്രസില്‍ സീറ്റ് നേടി.

നിലവിലെ പ്രസിഡന്റായ സെബാസ്റ്റിയന്‍ പിനേറയാണ് കാമിലയുടെ പ്രധാന എതിരാളി.

ചിലിയിലെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായുള്ള വിദ്യാഭ്യാസ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാമില വലേജോ ചിലി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്ത് വന്‍ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

25 കാരിയായ കാമില വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പുരോഗതിയേലേക്ക് നയിക്കാനുള്ള കാമിലയുടെ ശ്രമങ്ങളായിരുന്നു ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്.

20 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനുശേഷം സെബാസ്റ്റ്യന്‍ പിനോറെ അധികാരത്തിലേറിയതിനുപിന്നാലെ നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരായാണ് ഭൂമിശാസ്ത്ര വിദ്യാര്‍ഥിനിയായ കാമില രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ഈ പെണ്‍കുട്ടി ചിലി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആകുന്നത്. സര്‍വകലാശാലയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ഈ സ്ഥാനത്തുവന്ന രണ്ടാമത്തെ വനിതയാണ് ഇവര്‍.

യൂണിവേഴ്‌സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെപ്രസിഡണ്ട് ആയി ചുമതലയേറ്റ കാമില രാജ്യത്തെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രസിഡണ്ടിന്റെനിര്‍വചനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്യാതെ നടപ്പാക്കിയ വിദ്യാഭ്യാസ ബില്‍ പിന്‍വലിക്കണമെന്നതാണ് ഇവരുടെ ഒന്നാമത്തെ ആവശ്യം.

വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുക, വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുക, ദരിദ്രരും സമ്പന്നരുമെന്ന പ്രവണത വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റുക എന്നിവയാണ് കാമില ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ .

Advertisement