Categories

ചിലിയില്‍ ശക്തമായ ഭൂകമ്പം: മരണം 300 ആയി

watch video സാന്റിയാഗോ: ചിലിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍  മരിച്ചവരുടെ എണ്ണം 300 ആയി.. റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നാണ് വന്‍ നാശനഷ്ടമുണ്ടായത്. രാജ്യത്ത് 50 വര്‍ഷത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഒന്നര മിനുട്ടോളം കമ്പനം നീണ്ടുനിന്നു.

ശനിയാഴ്ച പുലര്‍ച്ച പ്രാദേശിക സമയം 3.30നാണ് ഭൂകമ്പമുണ്ടായത്. ആദ്യചലനത്തിനുശേഷം ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമി ജുവാന്‍ ഫെര്‍ണാണ്ടസ്, ഹവായി ദ്വീപുകളില്‍ വന്‍നാശനഷ്ടമുണ്ടാക്കി .

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ചിലിയുടെയും പെറുവിന്റെയും തീരദേശങ്ങളിലും പസഫിക് മേഖലകളിലും സുനാമി നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ചിലിയിലെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. സാന്റിയാഗോവില്‍ നിന്ന് 371 കിലോമീറ്റര്‍ അകലെ മധ്യ ചിലിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രസിഡന്റ് മിഷേല്‍ ബാഷേ സംഭവത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.