കുട്ടികള്‍ക്കായി പുതിയ പാക്കേജുമായി ഗൂഗിള്‍ വരുന്നു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുവാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. മനോഹരമായ ഡൂഡിളുകള്‍ വരച്ച് കൊടുക്കലാണ് മത്സരം.
5 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തിലാണ് ഡൂഡിളുകള്‍ ഒരുക്കേണ്ടത്. മത്സരത്തില്‍ ജയിക്കുന്ന കുട്ടിയുടെ ഡൂഡിള്‍ വരുന്ന ശിശുദിനത്തില്‍ ഗൂഗിളിന്റെ ആദ്യപേജില്‍ ഇടംപിടിക്കും.

Ads By Google

കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുക. ഒന്ന് മുതല്‍ മൂന്ന് വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ ആദ്യഗ്രൂപ്പിലും നാല് മുതല്‍ ആറ് വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ രണ്ടാം ഗ്രൂപ്പിലും ഏഴ് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ മൂന്നാം ഗ്രൂപ്പിലും ഉള്‍പ്പെടുത്തും.

രാജ്യത്ത് വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ സോണുകളിലാക്കിയാണ് മത്സരം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ വരച്ച ഡൂഡിളും മറ്റ് വിവരങ്ങളും ഗൂഗിളിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം.

ഒക്ടോബര്‍ 23 ആണ് അവസാന തിയ്യതി.