Administrator
Administrator
കൊച്ചുകുട്ടികള്‍ക്കായി കൊച്ചു ‘വൈഖരി’
Administrator
Monday 15th November 2010 4:33pm

ഏലൂരിലെ എം.ഇ.എസ് ഈസ്‌റ്റേണ്‍ സ്‌കൂള്‍ തയ്യാറാക്കിയ കൊച്ചു ചിത്രമാണ് ‘വൈഖരി’. ജയന്‍ മാലിനാണ് ചിത്രത്തിന്റെ  തിരക്കഥ,  സംവിധാനം നിര്‍വഹിച്ചത്.

ഒരു സാധാരണകുടുംബത്തില്‍ ജനിച്ച കൊച്ചു പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.സാമൂഹ്യവളര്‍ച്ചക്ക്
ലിംഗവ്യത്യാസമില്ലായ്മയുടെ ആവശ്യകതയെക്കുറിച്ചും വൈഖരി സൂചിപ്പിക്കുന്നു.

സുരേഷ് കെ.എച്ച്, ഷക്കീലാ ബീവി എന്നിവരാണ് നിര്‍മ്മാണ നിര്‍വ്വഹണം.അലീന അലക്‌സ്, നന്ദിനി, പാര്‍വ്വതി, ദിവ്യലക്ഷ്മി, വൃന്ദ ടി.പി. രേഷ്മ രമേശന്‍, വിഷ്ണുപ്രിയ സൂര്യലക്ഷ്മി, ജയശ്രീ വേണു, അശ്വതി എം.വി, സുചിത്ര ബാലസുബ്രഹ്മണ്യം, സുജിത് ബാലസുബ്രഹ്മണ്യം, അഭിജിത്ത് ചന്ദ്രന്‍, ജീനാ ജാജി, കാര്‍ത്തിക് മണി, രാജേഷ്, അജിത്ത് രാജു, അജന്യ ചന്ദ്രന്‍, സമന്യ സോമന്‍, ആതിര എം.യു, ആസിഫ് കെ.ബി, അന്‍സ അലക്‌സ്, റബിനാസ്, വിദ്യ എം. ജയപോള്‍, ഷീബ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചു.

Advertisement