Categories

കു­ട്ടി­കള്‍ പ­ച്ചക്ക­റി ഇ­ഷ്ട­പ്പെ­ടു­ന്നു; ക­ട­പ്പാ­ട് പോ­പ്പാ­യ്ക്ക്

ല­ണ്ടന്‍: കു­ട്ടി­കള്‍ കാര്‍­ട്ടൂ­ണ്‍ നെ­റ്റ്‌വര്‍­ക്കി­നു മു­ന്നില്‍ നി­ന്ന് എ­ണീക്കു­ന്നില്ല, ഹോം­വര്‍­ക്കു ചെ­യ്യു­ന്നില്ല, ഭ­ക്ഷ­ണം ക­ഴി­ക്കു­ന്നില്ല എ­ന്നു പ­രാ­തി­പ്പെ­ടു­ന്ന അ­മ്മ­മാര്‍­ക്ക് ഇതാ ഒ­രു സ­ന്താ­ഷ­വാര്‍­ത്ത. ത­ങ്ങ­ളു­ടെ പ്രി­യ­പ്പെ­ട്ട കാര്‍­ട്ടൂണ്‍ ക­ഥാ­പാ­ത്ര­ങ്ങള്‍ കൊ­ണ്ട് ചില്ല­റ ഉ­പ­കാ­ര­ങ്ങള്‍ കൂ­ടി­യു­ണ്ടെ­ന്ന് തെ­ളി­യി­ക്കു­ക­യാണ് പുതി­യ പഠ­ന­ങ്ങള്‍.

ഫുള്‍­ടൈം വെ­ജി­റ്റേ­റി­യനും നല്ല ഒ­ന്നാന്തരം ബൈ­സെ­പ്‌­സു­മുള്ള പോ­പ്പാ­യ്, ദ സെ­യ്‌­ലര്‍­മാന്‍ എ­ന്ന കാര്‍­ട്ടൂണ്‍ ക­ഥാ­പ­ത്ര­ത്തെ­യാ­ണ് കു­ട്ടി­കള്‍ ഭ­ക്ഷ­ണ­കാ­ര്യ­ത്തില്‍ മാ­തൃക­യാ­ക്കു­ന്ന­ത്. കു­ട്ടി­കള്‍ പ­ച്ച­ക്ക­റി­യി­ഷ്ട­പ്പെ­ടാന്‍ പോ­പ്പാ­യ് ഒരു കാ­ര­ണ­മാ­ണത്രെ.

പോ­പ്പാ­യു­ടെ ഇ­ഷ്ട­ഭക്ഷ­ണം ചീ­ര­യാണ്. പോ­പ്പാ­യ് ആ­ണ് എ­ന്റെ പേര്‍, ചീ­ര­യാ­ണെ­നി­ക്കി­ഷ്ടം എ­ന്നു പാ­ടി­വ­രുന്ന പോ­പ്പാ­യി­നെ ക­ണ്ടാ­ണത്രെ കു­ട്ടി­കള്‍ ഏ­റെയും ഇ­പ്പോള്‍ ഭക്ഷ­ണം ക­ഴി­ക്കു­ന്നത്. കു­ട്ടി­ക­ളു­ടെ ഭ­ക്ഷ­ണ­ശീ­ല­ങ്ങള്‍ ക്ര­മീ­ക­രി­ക്കു­ന്ന­തില്‍ ഈ കാര്‍­ട്ടൂണ്‍ ക­ഥാ­പാ­ത്രം അല്‍­പ്പ­മൊ­ന്നുമല്ല പ­ങ്കു­വ­ഹി­ക്കു­ന്ന­തെ­ന്നാ­ണ് പു­തി­യ ഗ­വേ­ഷ­ണ­ റി­പ്പോര്‍­ട്ടു­കള്‍ വ്യ­ക്ത­മാ­ക്കു­ന്ന­ത്.
ജേ­ണല്‍ ന്യൂ­ട്രീ­ഷന്‍ ആന്റ് ഡ­യ­റ്റ­റ്റി­ക്‌­സില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ട്. ത­ന്റെ ശ­ത്രുവാ­യ ബ്ലൂ­ട്ടോ­യെ നേ­രി­ടാന്‍ പു­റ­പ്പെ­ടു­മ്പോ­ഴൊ­ക്കെ പോ­പ്പാ­യ് ചീ­ര ക­ഴി­ക്കുന്ന­ത് പ­തി­വാ­ണ്. ഈ കാര്‍­ട്ടൂണ്‍ സ്ഥി­രം കാ­ണു­ന്ന കു­ട്ടി­ക­ളു­ടെ ഭ­ക്ഷ­ണ ശീലം മാ­റു­ന്നു­ണ്ടെന്നും അ­വര്‍ കൂ­ടു­തല്‍ പ­ച്ച­ക്ക­റി­കള്‍ പ്ര­ത്യേ­കി­ച്ചും­ ചീ­ര­ക­ഴി­ക്കു­ന്ന­തിനും താല്‍­പ്പ­ര്യ­പ്പെ­ടു­ന്നു­വെ­ന്നാ­ണ് പഠ­നം വ്യ­ക്ത­മാ­ക്കു­ന്നത്. ആ­ദ്യം ര­ണ്ടുത­വ­ണ മാത്രം ക­ഴി­ച്ചി­രുന്ന­ത് പോ­പ്പാ­യ് ക­ണ്ട­തി­നു­ശേ­ഷം ഇതു നാ­ലു­ത­വ­ണ­വ­രെ­യാ­യി ഉ­യര്‍­ന്നു­വ­ത്രെ.

അ­മേ­രി­ക്ക­യി­ലെ ചീ­ര വി­പ­ണി­യെ സം­ര­ക്ഷി­ക്കു­ന്ന­തി­നു വേ­ണ്ടി 1930ക­ളില്‍ തിം­ബിള്‍ തി­യേ­റ്റര്‍ കോ­മി­ക്കി­ന് വേ­ണ്ടി എല്‍­സി ക്രി­സ്‌­ലര്‍ സെ­ഗര്‍ ജീ­വ­ന്‍ നല്‍­കി­യ­താ­ണ് പോ­പ്പാ­യ്. 1933 ലാ­ണ് പോ­പ്പാ­യി ആ­ദ്യ­മാ­യി സ്­ക്രീ­നില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടത്.

ബാം­ങ്കോ­ക്കി­ലെ മഹി­ഡോള്‍ യൂ­നി­വേ­ഴ്‌­സി­റ്റി­യി­ലെ ചു­ട്ടി­മ സി­രി­കുല്‍­ചായ്‌­നോണ്‍­ട­യാ­ണ് പഠ­ന­ത്തി­ന് നേ­ത്യത്വം നല്‍­കി­യത്. പഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ക­ണ്ടെത്തി­യ വി­ശേ­ഷ­ങ്ങളും ര­സ­ക­ര­മാ­യി­രു­ന്നെ­ന്ന് അവര്‍ പ­റ­യു­ന്നു. പ­ച്ച­ക്ക­റി­കള്‍ ന­ട്ടു­വ­ളര്‍­ത്തു­ന്ന­തി­നും, പ­ഴം-പ­ച്ചക്ക­റി പ്ര­ദര്‍­ശ­ന­ങ്ങ­ളി­ലും­ പാര്‍­ട്ടി­ക­ളിലും പ­ങ്കെ­ടു­ക്കു­ക­യും വെ­ജി­റ്റ­ബ്ള്‍ സൂ­പ്പ് ത­യ്യാ­റാ­ക്കു­കയും പി­ന്നെ പോ­പ്പാ­യ് കാര്‍­ട്ടൂണ്‍ കാ­ണു­കയും ചെ­യ്യു­ന്ന നി­രവ­ധി കു­ട്ടി­ക­ളെ­യാ­ണ് അ­വര്‍ പഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ക­ണ്ട­ത്.
കു­ട്ടി­ക­ളോ­ട് സ്വ­ന്ത­മാ­യി പ­ച്ചക്ക­റി തോ­ട്ടം ഉ­ണ്ടാ­ക്കാനും പഠ­നം ആ­ഹ്വാ­നം ചെ­യ്യുന്നു. ആ­രോ­ഗ്യ­ക­ര­മാ­യ ഒ­രു ഭ­ക്ഷ­ണ ശീ­ലം ഉ­ണ്ടാ­ക്കാന്‍ ഇ­തു സ­ഹാ­യി­ക്കു­മെ­ന്നാ­ണ് സി­രി­കുല്‍­ചായ്‌­നോണ്‍­ട­ പ­റ­യു­ന്ന­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.