എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്
എഡിറ്റര്‍
Tuesday 23rd May 2017 1:53pm

കൊച്ചി: കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്.

പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി മര്‍ദിച്ചത്. കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ തന്നെയാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Dont Miss 3വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തു? മോദി നല്‍കിയ വാഗ്ദാനങ്ങളില്‍ 9% പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് പഠനം 


20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.
ഡേ കെയറില്‍ നിന്നും വീട്ടിലെത്തുന്ന കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

എന്നാല്‍ കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയത്തിന്റെ ബലംകൂട്ടി. തുടര്‍ന്നാണ് കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ യുവതി പോലുമറിയാതെ രക്ഷിതാക്കള്‍ പകര്‍ത്തിയത്. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ ജീവനക്കാരിയും മൊഴി നല്‍കിയിട്ടുണ്ട്.

Advertisement