Categories

Headlines

മാമ്പഴം പോലെ ഈ മാമ്പഴക്കാലം

mango-childപരീക്ഷാച്ചൂടിനും, പഠനഭാരത്തിനും ഇനി കുറച്ചുനാള്‍ വിട. ഇത് അവധിക്കാലമാണ്. മാവിന്‍ ചുവട്ടില്‍ മിശ്‌റ് കടികൊണ്ടും കള്ളനും പോലീസും കളിച്ചും, വേനലവധിയുടെ ചൂട് മാറ്റുന്ന കുട്ടികളുടെ കാലം ഏതാണ്ട് കഴിഞ്ഞു. ഇന്ന് ക്രിക്കറ്റും, ടെലിവിഷനും, ട്യൂഷനും, വെക്കേഷന്‍ ക്ലാസുമൊക്കെ അപഹരിക്കുകയാണ് ഈ അവധിക്കാലം.

എങ്കിലും മാമ്പഴത്തിനോട് കുട്ടികള്‍ക്കുള്ള പ്രിയം കുറഞ്ഞിട്ടില്ല. ഇപ്പോഴും മുറ്റത്തെ മാവില്‍ നിന്നും മാമ്പഴം വീഴുന്ന ശബ്ദം കേട്ടാലുടന്‍ ഓടിയെത്തി മാമ്പഴമെടുക്കുന്നവരാണിവര്‍. പഞ്ചാരമാങ്ങ, കപ്പായി മാങ്ങ, നാട്ടുമാങ്ങ, കോഴിക്കോടന്‍ മാങ്ങ, എന്നിങ്ങനെ പല പേരും രുചിയുമായി മാമ്പഴമിന്നും പഴങ്ങളുടെ രാജാവായി വിലസുകായാണ്.

കടയില്‍ നിന്ന് വാങ്ങുന്ന മാമ്പഴത്തേക്കാള്‍ കുട്ടികള്‍ക്ക് പ്രിയം നാടന്‍ മാമ്പഴത്തോടാണ്. അതിന്റെ രുചി ഒന്നുവേറെയാണ്. പിന്നെ കീടനാശിനികളും, അഴുക്കും ശരീരത്തിലെത്തുന്നതും കുറയും. എന്നാല്‍ ശ്രദ്ധിച്ചില്ലേല്‍ അബദ്ധം പറ്റും കെട്ടോ, മാമ്പഴത്തില്‍ പുഴുക്കളുണ്ടോ എന്ന് നോക്കി വേണം കഴിക്കാന്‍. അല്ലെങ്കില്‍….

മാവിന്‍ ചുവട്ടില്‍ നിന്നുകിട്ടുന്ന മാമ്പഴങ്ങളില്‍ മിക്കതും അണ്ണാറക്കണ്ണനോ കാക്കയോ തിന്നതിന്റെ ബാക്കിയായിരിക്കും. ഇതൊഴിവാക്കാന്‍ നാം മാമ്പഴം പഴുക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പറിച്ച് വയ്ക്കും. എങ്ങിനെയാണ് പഴുപ്പിക്കേണ്ടതെന്നറിയാമോ? മാമ്പഴം ഒരു മണ്‍ചട്ടിയിലിട്ട് അതില്‍ കുറച്ച് വൈക്കോലും കൊന്നയിലയോ, ശീമയിലയോ ഇട്ട് വയ്ക്കുക. അല്ലെങ്കില്‍ പഴുത്താല്‍ സ്വാഭാവികമായ രുചി കിട്ടുകയില്ല.

മൂന്നാല് ദിവസം കഴിഞ്ഞ് ഈ മാമ്പഴമെടുത്ത് കഴുകിയശേഷം കഴിക്കാം. ഒരികയ്യില്‍ പാതികഴിച്ച മാമ്പഴവും ശരീരം മുഴുവന്‍ അതില്‍ നിന്നുമൊലിച്ച മഞ്ഞ നീരും.. ഹായ് നല്ല രസമുണ്ട്!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട