Categories

ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ശിശുദിനം

ഇന്ന് നവംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്നറിയാമോ ഇത് ചാച്ചാജിയുടെ ജന്മദിനമാണ്. ചാച്ചാജി അഥവാ ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായിരുന്നു. 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു. അമ്മ സ്വരൂപറാണി.

വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌ക്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.

സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടുക്കും അദ്ദേഹം അറിയപ്പെട്ടത്. വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന്‍ ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.

കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ ‘ചാച്ച’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.