കോഴിക്കോട് : കുട്ടികളില്ലാത്തവര്‍ക്കായി ഒരു കൂട്ടായ്മ ഒരുങ്ങുന്നു. ദു:ഖങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനും ആനുകൂല്യങ്ങള്‍ക്കായി പോരാടുനുമാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. കഴിഞ്ഞദിവസം മുക്കത്ത് ദമ്പതികളുടെ കൂട്ടായ്മ നടന്നിരുന്നു. അതിന് കിട്ടിയ പ്രതികരണമാണ് സംസ്ഥാന തലത്തില്‍ ഇത്തരമൊരു സംഘടനയുണ്ടാക്കാന്‍ പ്രചോദനമായതെന്ന് സംഘാടകര്‍ പറഞ്ഞു.
സര്‍ക്കാര്‍ കുട്ടികളില്ലാത്ത ദമ്പതിമാരെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. വന്ധ്യതാ ചികിത്സയുടെ പേരില്‍ നടക്കുന്ന ചൂഷണം തടയണം, ആധുനിക വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തണം,ക്ഷേമപദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തണം, വന്ധ്യതയ്ക്കുള്ള ചികിത്സാ സഹായവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
പ്രായമേറെയായിട്ടും ചികിത്സ നടത്തി ഫലമില്ലാത്തവര്‍ കുട്ടികളെ ദത്തെടുക്കാന്‍ പോകുമ്പോള്‍ പല തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടുയുണ്ടാകണം. തുടങ്ങി നിരവധി ആവശ്യങ്ങള്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യും

Subscribe Us: