എഡിറ്റര്‍
എഡിറ്റര്‍
ഗോവന്‍ ബീച്ചില്‍ 50 രൂപക്ക് കുട്ടികളെ ലൈംഗികാവശ്യത്തിനായി കിട്ടും: നിര്‍മ്മാതാവ് പ്രമോദ് സാല്‍ഗോക്കര്‍
എഡിറ്റര്‍
Tuesday 26th November 2013 8:23pm

goan-beach

മുംബൈ: ഗോവന്‍ ബീച്ചില്‍ 50 രൂപക്ക് കുട്ടികളെ ലൈംഗികാവശ്യത്തിനായി കിട്ടുമെന്ന് ‘ബാഗാ ബീച്ചി’ന്റെ നിര്‍മ്മാതാവ് പ്രമോദ് സാല്‍ഗോക്കര്‍.

‘ബാഗാ ബീച്ച്’  ഗോവയിലെ ടൂറിസ വ്യവസായത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ്.

ഗോവയില്‍ 50 രൂപക്ക് കുട്ടികളെ തരാമെന്ന ഓഫര്‍ ലഭിച്ചുവെന്ന് ഒരു ഹംഗേറിയന്‍ വിനോദ സഞ്ചാരി വെളിപ്പെടുത്തിയതായി സാല്‍ഗോക്കര്‍ പറഞ്ഞു.

ഇന്നത്തെ കാലത്ത് 50 രൂപക്ക് കോഴിയിറച്ചി പോലും കിട്ടുകയില്ല.

ഗോവയില്‍ പ്രതിദിനം നാല് കുട്ടികളെങ്കിലും പീഡിപ്പിക്കപ്പെടുന്നു- സാല്‍ഗോക്കര്‍ പറഞ്ഞു.

ബീച്ചില്‍ വച്ച് പീഡിപ്പിക്കപ്പെടുന്ന കുട്ടിയുടെ കഥ പറയുന്ന സിനിമയാണ് സാല്‍ഗോക്കര്‍ നിര്‍മ്മിച്ച് ബാഗാ ബീച്ച്. ലക്ഷ്മികാന്ത് ഷെഗോണ്‍കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാല്‍ഗോക്കര്‍.

Advertisement