വര്‍ക്കല: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നലര വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഈ മാസം 23-നാണ് കുട്ടി പീഡനത്തിന് ഇരയായത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പീഡനവിവരം പുറത്ത് കൊണ്ടുവന്നത്.

സംഭവത്തില്‍ കുറ്റാരോപിതനായ അയല്‍വാസിക്കെതിരെ കേസെടുത്തെങ്കിലും ഇയാളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പൊലീസ് കാര്യക്ഷമമായല്ല കേസ് അന്വേഷിക്കുന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത്രദിവസങ്ങള്‍ കഴിഞ്ഞിട്ടും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും അന്വേഷണത്തിന് എത്തിയില്ലെന്നും അവര്‍ പറയുന്നു.

ഈ മാസം 23-നാണ് സംഭവം ഉണ്ടായത്. അന്നേ ദിവസം കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. സാധാരണ പോലെ കളിക്കാന്‍ പോയതായിരുന്നു കുട്ടി. വീട്ടില്‍ ആരുമില്ലാതിരുന്ന ഉച്ച സമയത്താണ് കുട്ടിയെ അയല്‍വാസി പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ അമ്മയോട് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. തുടര്‍ന്നാണ് പീഡന വിവരം ബന്ധുക്കള്‍ അറിയുന്നത്. പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് വിവരം പൊലീസിനെ അറിയിച്ചത്.