ആലപ്പുഴ: കര്‍ണാടകത്തില്‍ നിന്ന് ബാലവേലയ്ക്കായി കേരളത്തിലേക്ക് കൊണ്ട് വന്ന മുപ്പത് കുട്ടികളെ പോലീസ് മോചിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന 18 പെണ്‍കുട്ടികളെയും 12 ആണ്‍കുട്ടികളെയുമാണ് ആലപ്പുഴയിലെത്തിയ നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്ന് പോലീസ് മോചിപ്പിച്ചത്.

സംഭവുമായി ബന്ധപ്പെട്ട്് തമിഴ്‌നാട് സ്വദേശിയായ ഏജന്റ് വെങ്കിടേഷ് ഉല്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു ചെമ്മീന്‍ ഫാക്ടറിയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് സൂചന. എറണാകുളം സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടികളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കസ്റ്റഡിയില്‍ എടുത്തില്ല.

Subscribe Us:

സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ആലപ്പുഴയില്‍ വെച്ച് പോലീസ് കുട്ടികളെ മോചിപ്പിച്ചത്. പെണ്‍കുട്ടികളുടെ തീവണ്ടിയിലെ ദുരിത യാത്ര കണ്ട് യാത്രക്കാര്‍ തൃശൂരില്‍ വച്ച് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.