അഹമ്മദാബാദ്: യു.പിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടശിശുമരണത്തിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലും കൂട്ടശിശുമരണം. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ ഒമ്പതു നവജാതശിശുക്കളാണ് മരിച്ചത്.

Subscribe Us:

കഴിഞ്ഞദിവസം അര്‍ധരാത്രിമുതലാണ് ഇത്രയേറെ മരണങ്ങള്‍ സംഭവിച്ചത്. മൂന്ന് നവശാതശിശുക്കളും, ശ്വാസതടസ്സം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടിയും വിദഗ്ധ ചികിത്സയ്ക്കായി ഇവിടേക്ക് റഫര്‍ ചെയ്യപ്പെട്ട മൂന്നു കുട്ടികളുമാണ് മരിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്ന് ആശുപത്രിയ്ക്കു ചുറ്റും വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


Also Read: ‘മോദി എഫക്ടല്ല, രാഹുല്‍ എഫക്ട്; മോദി അധികാരത്തിലേറാന്‍ കാരണം രാഹുല്‍ ഗാന്ധിയെന്ന് രാജ് താക്കറെ


കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരമാണ് യു.പിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്റെ അഭാവം മൂലം നൂറിലേറെ കുട്ടികള്‍ മരണപ്പെട്ടത്. ഇത് രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.