എഡിറ്റര്‍
എഡിറ്റര്‍
ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്നാരോപിച്ച് ആലപ്പുഴ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
എഡിറ്റര്‍
Tuesday 15th September 2015 7:35am

child-01

ആലപ്പുഴ: ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്നാരോപിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം. ഓമനപ്പുഴ സ്വദേശി നിഖിലാണ് മരിച്ചത്. ശര്‍ദ്ദിയെത്തുടര്‍ന്നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് ഏഴുവയസുകാരന്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അസുഖത്തെത്തുടര്‍ന്ന് പ്രഥാമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ അസുഖം മാറാത്തതിനെത്തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. ഇവിടെ കുട്ടിക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ പരാതി. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍  അത് നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ആലപ്പുഴ എ.ഡി.എം സ്ഥലത്തെത്തി. എ.ഡി.എമ്മിന് നേരെയും ബന്ധുക്കള്‍ പ്രതിഷേധിച്ചു.

Advertisement