എഡിറ്റര്‍
എഡിറ്റര്‍
പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്നാരോപണം; തൊടുപുഴയില്‍ മകനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത
എഡിറ്റര്‍
Thursday 1st June 2017 2:34pm

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. തൊടുപുഴ പെരുമ്പിള്ളിച്ചിറയിലാണ് സംഭവം. മൂന്നാം ക്ലാസുകാരനാണ് പൊള്ളലേറ്റത്. 10 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത.

വയറിനും മുഖത്തും കൈയിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അയല്‍വാസിയായ യുവതിയാണ് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയത്.


Dont Miss പഴയ കാര്‍ നല്‍കി കമ്പനിയുടെ ഓഫറിലാണ് പുതിയ കാര്‍ വാങ്ങിയത്; ടോം ഉഴുന്നാലിന്റെ മോചനവുമായി കൂട്ടികലര്‍ത്തുന്നത് ശരിയല്ലെന്നും കാഞ്ഞിരപ്പള്ളി മെത്രാന്‍ 


ഇന്നലെ രാവിലെയായിരുന്നു സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് കുട്ടി പണം എടുത്ത് പഫ്‌സ് വാങ്ങിയത് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ഇവര്‍ കുട്ടിയെ ചോദ്യം ചെയ്യുകയും പണം മോഷ്ടിച്ചെന്ന് പറഞ്ഞ് മുഖത്തും കയ്യിലും അടുപ്പില്‍ നിന്നും തീക്കൊള്ളി എടുത്ത് പൊള്ളിക്കുകയുമായിരുന്നു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ അംഗങ്ങളാണ് കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

Advertisement