പെരിങ്ങാലം: ക്ഷേത്രത്തിലെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരിയെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലട പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.


Dont Miss ഗുജറാത്തില്‍ സ്‌കൂളിലെ പാചകജോലി ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ദളിത് യുവതിയ്ക്കും ആറുവയസുകാരനും മര്‍ദ്ദനം- വീഡിയോ 


മണ്‍ട്രോതുരുത്ത് പെരിങ്ങാലം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പൂജാരിയായിരുന്ന പരവൂര്‍ കോട്ടപ്പുറം പനമൂട് വീട്ടില്‍ ബിനു(ബിനുശാന്തി- 33), ഇരവിപുരം വടക്കുംഭാഗം പവിത്രം നഗറില്‍ പുത്തലഴികം വീട്ടില്‍ വിവേക് സ്വാമി (20)എന്നിവരാണ് റിമാന്‍ഡിലായത്.

ക്ഷേത്രത്തിലെത്തുന്ന ബാലന്മാരെ പ്രലോഭിപ്പിച്ച് വശത്താക്കുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ സമാന തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.