Administrator
Administrator
മാധ്യമങ്ങള്‍ തള്ളിപ്പറഞ്ഞാലെന്താ ആരാധകരുണ്ട് ചിമ്പുവിന് കൂട്ടായി
Administrator
Tuesday 3rd May 2011 9:32am

simbuചിമ്പു ഹാപ്പിയാണ്. മാധ്യമങ്ങള്‍ തന്നെ തരം താഴ്ത്തിയെങ്കിലെന്താ ആരാധകര്‍ കൂടെയുണ്ടല്ലോ എന്ന ധൈര്യമുണ്ട് ഇപ്പോള്‍. അതാണ് ‘വാന’ത്തെ മാധ്യമങ്ങള്‍ തള്ളിപ്പറഞ്ഞപ്പോഴും തനിക്ക് ശക്തിയേകിയതെന്നാണ് ചിമ്പുവിന്റെ കമന്റ്.

കൃഷ് നിര്‍മിച്ച ചിമ്പു നായകനായ ‘വാനം’ മാധ്യമങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോഴെല്ലാം മോശം റിസള്‍ട്ടായിരുന്നു പുറത്തുവന്നത്. എന്നാല്‍ സിനിമാ പ്രേമികള്‍ ചിത്രത്തെ വാനോളം പുകഴ്ത്തി.

തനിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന ഈ ക്രൂരത സഹിക്കാന്‍ ശക്തി നല്‍കിയത് ആരാധകരുടെ ഈ സ്‌നേഹമാണെന്നാണ് ചിമ്പു പറയുന്നത്.

എത്ര നന്നായി ചെയ്താലും കുറ്റമാത്രം കാണുന്ന അച്ഛന്‍ ‘വാനം’ കണ്ട് അഭിനന്ദിച്ചപ്പോള്‍ മാധ്യമങ്ങള്‍ തന്ന എല്ലാ വിഷമവും മാറി. വാനം റിലീസ് ചെയ്ത അന്നു തന്നെ പോയി കണ്ട അച്ഛന്‍ തിരിച്ചുവന്ന തന്നെ കെട്ടിപ്പിടിച്ച് കേബിള്‍ രാജു കലക്കി എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ലഭിച്ചത് ഏറ്റവും വലിയ അവാര്‍ഡായിരുന്നെന്നാണ് ചിമ്പു പറയുന്നത്.

വിണ്ണൈതാണ്ടി വരവായയ്ക്കുശേഷം ഞാന്‍ അവതരിപ്പിച്ച നല്ല കഥാപാത്രമായിരുന്നു വാനത്തിലേതെന്നാണ് ആരാധകരുടെ പരക്കെയുള്ള അഭിപ്രായം. മാധ്യമങ്ങള്‍ തനിക്കെതിരെ പേന പടവാളാക്കുന്നത് ചില സ്ഥാപിത താല്‍പര്യം ഉള്ളില്‍ വച്ചുകൊണ്ടാണ്. എന്നാല്‍ മാധ്യമങ്ങളെക്കാള്‍ വലുത് പ്രേക്ഷകരാണ്. അവരാണ് സിനിമയെ വിജയിപ്പിക്കുന്നത്. അവരാണ് വാനത്തെയും വിജയിപ്പിച്ചത്. ചിമ്പു പറഞ്ഞു.

Advertisement