തിരുവനന്തപുരം: കെ. ജോസ് സിറിയകിനെ പുതിയ ചീഫ് സെക്രട്ടറിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കെ. ജയകുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

Ads By Google

കെ.ജയകുമാര്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി തുടരും. 1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ജോസ് സിറിയക് നിലവില്‍ കേന്ദ്ര കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്‌സ്, പെട്രോ കെമിക്കല്‍ സെക്രട്ടറിയാണ്.

Subscribe Us:

അതേസമയം, കാസര്‍ഗോഡ് ഭൂമിദാന കേസില്‍ ആരോപണ വിധേയനായ കെ. നടരാജനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി സിലിണ്ടര്‍ നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമായി.

ഈ മാസം 17ന് ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന അധിക സബ്‌സിഡി സിലിണ്ടര്‍ എ.പി.എല്ലിനും ബാധകമാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.