Categories

മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ബി.ജെ.പിയും ആര്‍.എസ്.എസുമായി നടത്തുന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍കരെ ആക്രോശിച്ച പിണറായി വിജയന്റെ നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.

ചര്‍ച്ച നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാനുള്ള അനുമതി മാധ്യമങ്ങള്‍ക്ക് ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.


Dont Miss മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി; ആഗസ്റ്റ് 14 വരെ കേരളത്തില്‍ തങ്ങാം


മാധ്യമങ്ങളോട് ഇറങ്ങിപ്പോകാന്‍ മാത്രമാണ് പറഞ്ഞതെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. അതേസമയം മാധ്യമങ്ങളോട് മോശമായി പെരുമാറിയെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി തലസ്ഥാനത്ത് നടക്കുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ഇന്ന് രാവിലെ മുഖ്യമന്ത്രി കയര്‍ത്ത് സംസാരിച്ചത്.

മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. കടക്കൂ പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

ഇതോടെ മുറിയില്‍ നിന്നും ക്യാമറാമാന്‍മാര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങുകയും ചെയ്തു. സാധാരണ ഗതിയില്‍ സമാധാന ചര്‍ച്ച നടക്കുമ്പോള്‍ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ചിത്രം പകര്‍ത്തിയതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങുക.
എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. മുഖ്യമന്ത്രിയും കോടിയേരിയും ഒന്നിച്ചായിരുന്നു സമാധാന ചര്‍ച്ചക്കായി എത്തിയത്.

Tagged with:


‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ