എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് പാലക്കാട്
എഡിറ്റര്‍
Monday 11th November 2013 8:42am

janasamparka-program-umman-

പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ഇന്ന പാലക്കാട് നടക്കും. രാവിലെ ഒമ്പത് മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പരിപാടി ആരംഭിക്കും. 18480അപേക്ഷകള്‍ ലഭിച്ചതില്‍ മൂവായിരത്തോളം പരാതികളില്‍ തീര്‍പ്പുണ്ടാക്കും.

ഇവരില്‍ നിന്നും തിരഞ്ഞെടുത്ത 330 പേരില്‍ നിന്നാണ് ആദ്യഘട്ടം പരാതി കേള്‍ക്കുക. അതിന് ശേഷം പുതിയ പരാതി സ്വീകരിക്കുന്നതായിരിക്കും.

വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി ഔപചാരിക ഉദ്ഘാടന യോഗത്തിന് ശേഷം പരാതികള്‍ കേള്‍ക്കും.
ആരോഗ്യം. ഗതാഗതം, വൈദ്യുതി, കുടിവെള്ളം,വിശ്രമിക്കാന്‍ സ്ഥലം, ലഘുഭക്ഷണം തുടങ്ങി അതിവിപുലമായ സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടം ജനസമ്പര്‍ക്ക പരിപാടിക്ക് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ കാണാന്‍ അറിയിപ്പ് ലഭിച്ചവര്‍ സ്റ്റേഡിയത്തിലുള്ള കൗണ്ടറില്‍ അറിയിപ്പ് കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

കൗണ്ടറിലെത്തുന്ന അപേക്ഷകനെ വളന്റിയര്‍മാര്‍ വിശ്രമകേന്ദ്രത്തിലിരുത്തുകയും അപേക്ഷകന്റെ പേര്‌വിവരം ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയുമ്പോള്‍ അവരെ വേദിയിലേക്ക് നയിക്കുകയും ചെയ്യും.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

Advertisement