എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്
എഡിറ്റര്‍
Monday 25th November 2013 7:37am

janasamparka-program-umman-

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്. നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ പരിപാടി ആരംഭിയ്ക്കും.

ഓണ്‍ലൈനായി ലഭിച്ച 1762 അപേക്ഷകളില്‍ 256 എണ്ണമാണ് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ പരിഹാരത്തിനായി എത്തുക.256 അപേക്ഷകളില്‍ 215 എണ്ണം ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനാണ്. ബാക്കി അപേക്ഷകളില്‍ വകുപ്പ് തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

മുച്ചക്രവാഹനം ലഭിക്കാന്‍ ഒമ്പത് അപേക്ഷകള്‍, എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി മാറ്റാന്‍ 11 അപേക്ഷകള്‍,വികലാംഗര്‍ക്കുള്ള സാമ്പത്തിക സഹായം, വായ്പ, സര്‍വ്വീസ്,  വീട് എന്നിങ്ങനെയാണ് അപേക്ഷകള്‍.

അതേസമയം മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രഖ്യാപനമുള്ളതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് വേദിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement