എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റി വച്ചു
എഡിറ്റര്‍
Saturday 2nd November 2013 3:03pm

janasambarkam

കണ്ണൂര്‍: കണ്ണൂരില്‍ നവംബര്‍ 18 ന് നടത്താനിരുന്ന ജനസമ്പര്‍ക്കപരിപാടി മാറ്റി വച്ചു.

ഡിസംബര്‍ 18 ലേക്കാണ് പരിപാടി മാറ്റിവച്ചത്. സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് മന്ത്രി കെ.സി ജോസഫ് അറിയിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയുണ്ടായ കണ്ണൂര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ജനസമ്പര്‍ക്ക പരിപാടി മാറ്റി വക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ തുടര്‍ന്നുള്ള  ജനസമ്പര്‍ക്ക പരിപാടികളിലും കടുത്ത പ്രതിഷേധ പരിപാടികള്‍  തുടരുമെന്ന് സി.പി.ഐ.എം നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement