umman-chandyതിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാകുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവരുടെ കൈകളില്‍ കൃത്യമായിയെത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയാല്‍ അഴിമതി ഫലപ്രദമായി തടയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാതലത്തില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കളക്ടര്‍മാര്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വികസനത്തിനായി ഭൂമിയേറ്റെടുക്കേണ്ടത് ബലപ്രയോഗം നടത്തിക്കൊണ്ടാകരുതെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.