എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് മുഖ്യമന്ത്രി: വയലാര്‍ രവി
എഡിറ്റര്‍
Tuesday 6th November 2012 2:52pm

കൊച്ചി: യു.ഡി.എഫിലെ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

Ads By Google

കേരളത്തില്‍ ഘടകകക്ഷികളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എ.കെ ആന്റണിയും കെ. കരുണാകരനുമൊക്കെ ഇക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നതാണെന്നും വയലാര്‍ രവി പറഞ്ഞു.

നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വയലാര്‍ രവി രംഗത്തെത്തിയത്.

മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പത്രത്തില്‍ വായിച്ചുള്ള അറിവേ തനിക്കുള്ളുവെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് അടക്കമുള്ള ഐക്യജനാധിപത്യ മുന്നണിയിലെ എല്ലാ കക്ഷികളും യോജിച്ച് പോകണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement