umman-chandyതിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി ചെന്നൈ, ബാംഗളൂര്‍ മെട്രോ പദ്ധതികളുടെ മാതൃകയില്‍ നടപ്പിലാക്കുന്നത് പരിഗണിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇത്തരമൊരു സ്‌കീം സംസ്ഥാനത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശം നേരത്തെ കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണ് ബാംഗളൂര്‍, ചെന്നൈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതിക്കായുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈറ്റില -തൃപ്പൂണിത്തുറ റോഡ് വീതി കൂട്ടാനും പുല്ലേപ്പടി റോഡ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി.