Administrator
Administrator
പദ്ധതി നടപ്പാക്കാന്‍ എ.ഡി.ബി വായ്പ വേണം: മുഖ്യമന്ത്രി
Administrator
Friday 29th July 2011 3:30pm

തിരുവനന്തപുരം: ഉള്‍നാടന്‍ ജലഗതാഗതം, ദേശീയ ജലപാതാ വികസനം, ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കോവളം ലീലാ ഹോട്ടലില്‍ നടന്ന എ.ഡി.ബിയുടെ റിവ്യൂ മീറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ സര്‍വ്വീസ് ചാര്‍ജ്ജില്‍ ഇളവ് നല്‍കണം. കേരളത്തെ മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. വൈദ്യുതിരംഗത്ത് കേരളം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്യാസ് ടെര്‍മിനല്‍ പ്രോജക്ടുകളെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement