എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 6th March 2014 12:04pm

oommenchandy-4

ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കരട് വിജഞാപനം ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.

വിജ്ഞാപനത്തിന്റെ നടപടിക്രമങ്ങള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പെ നടത്തിയതിനാല്‍ കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുടെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നുകഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനു തീരുമാനം നടപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണം.

അതുകൊണ്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കണമെങ്കില്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കേണ്ടിവരുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍.

കരട് വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

കസ്തൂരിരംഗന്‍ വിജ്ഞാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി കെ.വി തോമസ് അറിയിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനം പുറത്തുവരുന്നതിനായി നാളെ ഉച്ചവരെ കാത്തിരിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു.

രാജിയുടെ കാര്യത്തില്‍ നാളത്തെ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരിക്കും തീരുമാനം.

Advertisement