എഡിറ്റര്‍
എഡിറ്റര്‍
കാര്‍ഷിക വിദ്യാഭ്യാസ വായ്പയിലെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 4th March 2014 1:34pm

ummen@

തിരുവനന്തപുരം: കാര്‍ഷിക വിദ്യാഭ്യാസ വായ്പകളിലെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി.

ജൂണ്‍ 30 വരെ നീട്ടിവെക്കാനാണ് നിര്‍ദ്ദേശം. സഹകരണ ബാങ്കുകളിലെ ജപ്തി നടപടികളാണ് നിര്‍ത്തി വെക്കുന്നത്.

മൂന്ന് ലക്ഷം വരെയുള്ള വായ്പ്പകള്‍ക്ക് ഉത്തരവ് ബാധകമാകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിത്തില്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.  കേരളത്തിന്റെ ആവശ്യം കേന്ദ്ര ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇവര്‍ക്കായുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകള്‍ ആയി മാറ്റും.

നൂറിലേറെ വിദ്യാര്‍ത്ഥികളുള്ള നാല്‍പ്പേതാളം സ്‌കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരായ സരിതയുടെ ആരോപണത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയല്ല കേരളം പറഞ്ഞ തിരുത്തലുകളോടെ റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 13ലെ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടി വരിക. ഇത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ജനങ്ങളെ ആട്ടിയോടിച്ചല്ല ജനപങ്കാളിത്തത്തോടെയാണ് വനസംരക്ഷണം നടത്തേണ്ടത്.

ജനവാസ കേന്ദ്രങ്ങളും പ്ലാന്റേഷനുകളും കൃഷിസ്ഥലങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം പരിസ്ഥിതി സംരക്ഷണം നടത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement