ന്യൂദല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജെ. ചെലമേശ്വറിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ജഡ്ജിമാരെ നിയമിക്കുന്നതിനുളള കൊളീജിയം ശിപാര്‍ശ ചെയ്തു. ആന്ധ്ര സ്വദേശിയായ ജെ. ചെലമേശ്വര്‍ 2010 മാര്‍ച്ച് 17 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കുന്നത്.

97 ല്‍ ആന്ധ്ര ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റെടുത്ത ചെലമേശ്വര്‍ 2007 മെയ് 3 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി.  ഇവിടെ നിന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റം കിട്ടി നിയമിതനായത്.