p-chidambaram-rw1

ന്യൂഡല്‍ഹി: മാവോ­ദി­കള്‍ അക്രമം ഉപേ­ക്ഷി­ച്ചാല്‍ ഭൂപരിഷ്­കരണവും ഭൂമി ഏറ്റെടുക്കലും സംബ­ന്ധിച്ച് ചര്‍­ച്ച­യാ­വ­മെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദം­ബ­രം മാ­വോവാദികള്‍ക്ക് ഉറപ്പു നല്‍കി. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളെ ചര്‍ച്ചക്ക് പ്രേരിപ്പിക്കാ­മെന്നും ചിദംബ­രം വ്യ­ക്ത­മാക്കി.

അക്രമ പ്രവര്‍ത്തനങ്ങള്‍ തു­ട­രു­മ്പോള്‍ മാവോ­ദി­ക­ളോട് ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. യഥാര്‍ഥത്തില്‍ മാവോവാദികള്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെ­ങ്കില്‍ ചര്‍ച്ച നടത്താന്‍ മുന്നോട്ടു വരികയാണ് വേ­ണ്ട­തെന്നും ചിദം­ബ­രം ഓ­ര്‍മ്മിപ്പി­ച്ചു.

സംസ്ഥാന സര്‍ക്കാരുകളാണ് അക്രമങ്ങള്‍ക്കെതിരെ നടപടി എ­ടു­ക്കേ­ണ്ടെതെ­ന്ന് വ്യ­ക്ത­മാക്കിയ ചിദംബരം നക്‌സലിസമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്ര­ശ്‌­ന­മെന്നും സൂ­ചി­പ്പിച്ചു. ഏതു തരത്തിലുള്ള ആക്രമണങ്ങളെയും നേരിടുമെന്നും ചിദംബരം പറഞ്ഞു.