ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിനെ കുറ്റവിമുക്തനാക്കിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചിദംബരം പറഞ്ഞു.

പി.ജെ തോമസിന്റെ കാര്യത്തില്‍ നിയമനസമിതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. പി.ജെ തോമസിനെതിരെയുള്ള പാമോയില്‍ കേസിനെപ്പറ്റി നിയമ സമിതിക്ക് അറിയാമായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇനി സുപ്രീംകോടതി തന്നെ തീരുമാനമെടുക്കട്ടെ എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.