Categories

ഐ എന്‍ എ: കോടിയേരിക്ക് ചിദംബരത്തിന്റെ മറുപടി

p-chidambaram-rw1ന്യൂദല്‍ഹി: സംസ്ഥാനത്തെ അറിയിക്കാതെ തീവ്രവാദകേസുകള്‍ ഐ എന്‍ എ ഏറ്റെടുക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മറുപടി. അന്തര്‍ സംസ്ഥാനബന്ധമുള്ള തീവ്രവാദ കേസുകള്‍ സംസ്ഥാനസര്‍ക്കാറുകളില്‍ നിന്ന് ഏറ്റെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ചിദംബരം പറഞ്ഞു.

കേരളത്തിലെ കേസുകള്‍ എന്‍ ഐ എ ഏറ്റെടുത്ത വിവരം സംസ്ഥാനത്തെ അറിയിച്ചിരുന്നു. സംസ്ഥാനങ്ങളിലെ തീവ്രവാദകേസുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഐ എന്‍ എ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. 2008ലാണ് എന്‍ ഐ എ രൂപീകരിച്ചതെങ്കിലും അതിനുമുമ്പുള്ള കേസുകളും ഏറ്റെടുക്കാം. കേരളത്തിന് പുറമെ അസം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ കേസുകഴും എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. കേസുകള്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം അതത് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്-ചിദംബരം പറഞ്ഞു.

കേരളത്തിലെ ആറും ഗോവയിലെ രണ്ടും കേസുകളാണ് ഡിസംബറില്‍ എന്‍ ഐ എ ഏറ്റെടുത്തത്. എന്‍ ഐ എ നിയമത്തിലെ 11 (1) വകുപ്പുപ്രകാരം കൊച്ചിയില്‍ പ്രത്യേകകോടതി സ്ഥാപിക്കാനും ഉത്തരവിറക്കിയിട്ടുണ്ട്.

2009 ഭീകരാക്രമണങ്ങള്‍ ഒന്നും ഇല്ലാത്ത വര്‍ഷമായിരുന്നു. ജമ്മുകശ്മീരിലേയും വടക്കുകിഴക്കന്‍ മേഖലയിലേയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ആഭ്യന്തരസുരക്ഷയെ ലാഘവത്തോടെ കാണരുത്. നിരന്തരമായ ജാഗ്രതപാലിക്കണമെന്നും ചിദംബരം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന