ന്യൂദല്‍ഹി: ശ്രീലങ്കയിലെ തമിഴരുടെ പുനരധിവാസമടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക ദൂതനെ അയക്കുമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം അറിയിച്ചു. തമിഴ് മല്‍സ്യബന്ധ പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തെക്കുറിച്ച് ലങ്കന്‍ സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ചിദംബരം വ്യക്തമാക്കി.

നേരത്തേ ലങ്കയിലെ തമിഴര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി പ്രകീര്‍ത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയായിരിക്കും ലങ്കയിലേക്ക് അയക്കുകയെന്നും സൂചനയുണ്ട്.

Subscribe Us: