ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ എസ്.പി.ഒയെ വിന്യസിക്കുന്നതിനെതിരെയുള്ള സുപ്രീംകോടതി വിധിയുടെ പരിണിതഫലങ്ങളെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം. സെപെഷല്‍ ഓഫീസര്‍മാരായി നാട്ടുകാരെ നിയമിക്കുന്ന സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞദിവസം കോടതി വിധിച്ചിരുന്നു. ഈ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കിം ഡേവിയെ വിട്ടുനല്‍കേണ്ടതില്ലെന്ന് ഡാനിഷ് കോടതി വിധി നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഡേവിയെ വിട്ടുകിട്ടുകയാണെങ്കില്‍ അദ്ദേഹത്തെ തുറന്നകോടതിയില്‍ വിചാരണ ചെയ്യും.

Subscribe Us:

ആന്ദ്രാപ്രദേശില്‍ പ്രസിഡന്റ് ഭരണം നടപ്പാക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്ന് തെലുങ്കാന പ്രശ്‌നത്തോട് പ്രതികരിക്കവെ ചിദംബരം വ്യക്തമാക്കി. രാജിവച്ച എം.പിമാരും എം.എല്‍.എ മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തെലുങ്കാനയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നിയമത്തെ തകര്‍ക്കാനാവില്ല. സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.