ന്യൂദല്‍ഹി: കശ്മീര്‍ ജനതക്ക് സ്വയം ഭരണമാണ് വേണ്ടതെന്നും അവിടുത്തെ ജനത അതിനായി വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും.

ജമ്മു കാശ്മീരിലെ ക്രമസമാധാനം തകര്‍ക്കാനാണ് ചിദംബരം ശ്രമിക്കുന്നത്. ഇന്ത്യയെ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബദരത്തിന്റെ ആഗ്രഹമെന്നും സുരക്ഷാഭടന്മാരെ ക്രൂരമായി വധിച്ചവരെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസും ചിദംബരവും ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

ചിദംബരം തികഞ്ഞ രാജ്യദ്രോഹിയാണെന്ന് സുബ്രമഹ്ണ്യ സ്വാമിയും ആരോപിച്ചു. അതേ സമയം ചിദംബരത്തിന്റെ വാദത്തെ കോണ്‍ഗ്രസും തള്ളി കളഞ്ഞു. അഭിപ്രായം ചിദംബരത്തിന്റെ വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെതല്ലെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുജേര്‍വാല വ്യക്തമാക്കി.


Also Read  ‘മോദി വന്നതൊന്നും ഞാനറിഞ്ഞില്ലേ’ തമിഴ്‌നാട് വനംമന്ത്രിയ്ക്ക് ഇപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ


കശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അഭിവാജ്യഘടകമാണ് അത് ആര്‍ക്കും ചേദ്യം ചെയ്യാന്‍ കഴിയില്ല ജനാധിപത്യരാജ്യത്ത് ഒരാള്‍ക്ക് തന്റെ അഭിപ്രായം തുറന്ന് പറയാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിനായി കാശ്മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയം ഭരണമാണെന്നായിരുന്നു ചിദംബരം കഴിഞ്ഞ ദിവസം രാജ്ഘട്ടില്‍ പറഞ്ഞത് ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണ് കാശ്മീര്‍ ജനതയെന്നും അവരോട് സംസാരിച്ചതില്‍ നിന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു തനിക്ക് മനസിലായെന്നുമായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.