ന്യൂദല്‍ഹി: ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് ചൈനീസ് സഹായം ലഭിക്കുന്നതിന് തെളുവുകളില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം വ്യക്തമാക്കി. എന്നാല്‍ നേപ്പാളില്‍ നിന്നും മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പരിശോധിക്കുമെന്നും ചിദംബരം പറഞ്ഞു.

ചൈനയടക്കമുള്ള ഏതെങ്കിലും രാഷ്ട്രങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്തുകൊടുത്തതായി തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കും. ബാങ്കുകള്‍ കൊള്ളയടിച്ചും മയക്കുരുന്നു കച്ചവടം നടത്തി ലഭിക്കുന്ന പണമുപയോഗിച്ചുമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്രബന്ധമുള്ള സംഘടകള്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നുവെന്നതിനും തെളിവുകളില്ലെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു.