ന്യൂദല്‍ഹി: യൂണിടെക്കിന്റെയും സ്വാനിന്റെയും ഓഹരികള്‍ കൈമാറിയത് വിദേശകമ്പനികള്‍ക്കായിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. സി.ബി.ഐ കോടതിയില്‍ രാജ നടത്തിയ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഓഹരികളാണ് ഇവര്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറിയത്. ഇക്കാര്യം പ്രധാനമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഓഹരി കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.