Categories

പോലീസിനെ അധുനികവല്‍ക്കരിക്കണം: ചിദംബരം

മുംബൈ: 26/11 മോഡല്‍ ഭീകരാക്രമണങ്ങളെ നേരിടുന്നതിന് രാജ്യത്തെ പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കണമെന്ന് കേന്ദ്രമന്ത്രി പി.ചിദംബരം. മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പൊലീസ് സേനയില്‍ മൂന്നുലക്ഷത്തിലധികം ഒഴിവുകളുണ്ട്. കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുകയും മികച്ച താമസ-പരിശീലന സൗകര്യങ്ങള്‍ നല്‍കുകയും വേണം.

ഭീകരാക്രമണത്തില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ പിടികൂടാനായത് പാക് പങ്കിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ്. അയല്‍രാജ്യത്തെ വിശ്വസിക്കുന്നതോടൊപ്പം രാജ്യത്തിന്റെ രക്ഷയും ഉറപ്പാക്കേണ്ട സാഹചര്യമാണെന്നും മന്ത്രി ചിദംബരം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.