ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ആരോപണവിധേയനായ അഭ്യന്തരമന്ത്രി പി. ചിദംബരത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ ഭിന്നതയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷം തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ നിന്ന് മടങ്ങിവരവേ വിമാനത്തില്‍ വച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്നാല്‍ പ്രധാനമന്ത്രിയുടെ വാദം തീര്‍ത്തും തെറ്റാണെന്ന് ബി.ജെ.പി.പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് പ്രധാനമന്ത്രിക്ക് എങ്ങിനെ പറയാനാവുമെന്നും സ്വന്തം പാളയത്തിലെ ചേരിതിരിവ് മറച്ച് പിടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ബി.ജെ.പി വക്താവ് ദില്ലിയില്‍ പറഞ്ഞു.