എഡിറ്റര്‍
എഡിറ്റര്‍
ഗോവയും മണിപ്പൂരും ബി.ജെ.പി പിടിച്ചെടുത്തു; ജനവിധി മാനിച്ചില്ലെന്നും ചിദംബരം
എഡിറ്റര്‍
Monday 13th March 2017 11:21am

ന്യൂദല്‍ഹി: ഗോവയിലേയും മണിപ്പൂരിലേയും ജനവിധിയെ ബി.ജെ.പി മാനിച്ചില്ലെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി. ചിദംബരം. ഗോവയും മണിപ്പൂരും ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നെന്നും ചിദംബരം പറയുന്നു.

ബി.ജെ.പിയുടെ ഈ നടപടി ഒരിക്കലും ന്യായീകരിക്കാവാവില്ല. ബി.ജെ.പി അധികാരം പിടിച്ചെടുത്തതാണ്. രണ്ടാമതായി എത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരിക്കലും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ലെന്നും ചിദംബരം പറയുന്നു.

ഗോവയിലും മണിപ്പൂരും കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമതായാണ് ബി.ജെ.പി എത്തിയത്. യു.പിയില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടത്തിയത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നും ചിദംബരം പറഞ്ഞു.

ന്യൂനപക്ഷ വിഭാങ്ങള്‍ക്കിടിയില്‍ മോദി നടത്തിയ ഖബറിസ്ഥാന്‍ പരാമര്‍ശങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. യു.പിയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ആദ്യത്തെ രണ്ട് ഘട്ടത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളെല്ലാം രേഖപ്പെടുത്തിയ ശേഷമാണ് മോദി അടവുമാറ്റുന്നത്.


Dont Miss ‘ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഇനി ഇരിക്കില്ല’:ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് രാജിവെച്ചു 


ഖബറിസ്ഥാന്‍, ദിവാലി, ഈദ് പ്രസ്താവനകള്‍ വരുന്നത് പിന്നീടാണ്. ജനങ്ങളെ അദ്ദേഹം വിഡ്ഡികളാക്കി. അവരെ ഭിന്നിപ്പിച്ചു. ഓരോ മണ്ഡലത്തിലെത്തുന്നതിനനുസരിച്ച് മോദി അടവുകള്‍ മാറ്റിക്കൊണ്ടേയിരുന്നു.

ഒറ്റത്തവണയായി തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ മോദിക്ക് ഈ അടവ് പയറ്റാന്‍ കഴിയില്ലായിരുന്നു. ഒറ്റത്തവണയായി യു.പി തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്തായിരുന്നു പ്രശ്‌നം. അവിടെയെന്താ വേണ്ടത്ര പൊലീസ് സംവിധാനങ്ങള്‍ ഇല്ലേയെന്നും ചിദംബരം ചോദിക്കുന്നു.

അതേസമയം ആളുകള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടും അധികാരത്തില്‍ എത്താന്‍ കഴിയാതിരുന്നതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി ദിഗ്‌വിജയ് സിങ് പറഞ്ഞു. ജനങ്ങളുടെ ശക്തിയേക്കാള്‍ ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന പണത്തിനാണ് ഇവിടെ ശക്തിയെന്നും ജനപിന്തുണ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയതിന് എല്ലാ വോട്ടര്‍മാരോടും മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement