p-chidambaram-rw1

ന്യൂഡല്‍ഹി: രാജ്യത്ത്് മുംബൈ മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. പാകിസ്താനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കയാണ്. ഇന്ത്യക്കെതിരെ വീണ്ടുമൊരു ആക്രമണം നടക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. എന്നാല്‍ ഇതിനുളള സാധ്യത വര്‍ദ്ധിച്ചുവെന്നും പറയാനാകില്ല. ഇത്തരത്തില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ മുന്‍പത്തെക്കാള്‍ ശക്തിയോടെ തീവ്രവാദികളെ നേരിടാന്‍ ഇന്ത്യക്ക് കഴിയും. പുതിയ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കായി ഇന്ത്യ കോടികള്‍ ചിലവഴിച്ചുകൊണ്ടിരിക്കയാണ്. മുംബൈ ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചിട്ടുണ്ട്, നാവിക സേന പരിശോധനയും കമാണ്ടോ ഹബ്ബുകളും കൂടുതല്‍ ശക്തമായ രഹസ്യാന്വേഷണ സംവിധാനവും ഒരുക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ആധുനിക ആയുധങ്ങളും ഉപകരണങ്ങളും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം ഹരിയാനയിലെ മനേസറില്‍ പറഞ്ഞു. എന്‍ എസ് ജിക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന്റെ ഭാഗമായാണിത്. നവീന ആയുധങ്ങളും വിമാനങ്ങളും നല്‍കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.