തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടിയേക്കും. കര്‍ണാടകയിലെ പക്ഷിപ്പനി മൂലം അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഇറച്ചിക്കോഴികളെ സംസ്ഥാനത്ത് നിരോധിച്ചതാണ് വില ഉയരാന്‍ കാരണം.

Ads By Google

Subscribe Us:

കിലോയ്ക്ക് 90 രൂപയാണ് രണ്ടുദിവസമായി കോഴിയിറച്ചിയുടെ വില. പെരുന്നാള്‍ സീസണ്‍ അവസാനിച്ചതോടെ കോഴിയിറച്ചിയുടെ വില കുറയേണ്ടതായിരുന്നെങ്കിലും കാര്യമായി കുറഞ്ഞില്ല.

കോഴിത്തീറ്റയുടെ വില വര്‍ധിച്ചതിനാല്‍ ആഭ്യന്തരവിപണിയിലെ ഇറച്ചിക്കോഴികളുടെ വിലയും കൂടി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചികോഴികള്‍ക്ക് നിരോധനം കൂടി വന്നതോടെ കോഴിയിറച്ചി വില വരും ദിവസങ്ങളില്‍ കൂടുമെന്ന് ഉറപ്പാണ്

പ്രതിരോധ നടപടികളുടെ ഭാഗമായാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ഇറച്ചികോഴികള്‍ക്കും, കോഴിയിറച്ചി ഉത്പന്നങ്ങള്‍ക്കും മൃഗസംരക്ഷണവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നിരോധനം ഏര്‍പ്പെടുത്തിയത്.