Categories

ചിക്കന്‍ പക്കവട

chiken

നാലു മണി പലഹാരങ്ങളില്‍ പലരുടെയും പ്രിയ വിഭവമാണ് പക്കവട. ഈ പക്കുവടയില്‍ ചിക്കന്‍ കൂടി ചേര്‍ത്താലോ. നോണ്‍ വെജ് ഇഷ്ടമുള്ളവര്‍ക്ക് എന്തായാലും ഇതും ഇഷ്ടമാവും. പക്കവടയെ ചിക്കന്‍ പക്കവടയാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകള്‍:
ചിക്കന്‍ – 150 ഗ്രാം
കടലപ്പൊടി- 250 ഗ്രാം
മുട്ട- ഒരെണ്ണം
സവാള- ഒരെണ്ണം
പച്ചമുളക്- അഞ്ചെണ്ണം
അരിപ്പൊടി- ഒരു ടീസ്പൂണ്‍
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 5 അല്ലി

മുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഗരം മസാല- ഒരു നുള്ള്
മല്ലിയില-നാലുതണ്ട്
കറിവേപ്പില- ഒരുതണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മുക്കാല്‍കപ്പ് വെള്ളത്തില്‍ അല്‍പം മുളക് പൊടി, ഉപ്പ്, മഞ്ഞള്‍പൊടി, ചിക്കന്‍ എന്നിവ ചേര്‍ത്ത് വേവിയ്ക്കുക. ചിക്കന്‍ എല്ലുമാറ്റി മിക്സിയില്‍ ചെറുതായി പൊടിച്ചെടുക്കുക. ചിക്കന്‍ വേവിച്ച വെള്ളം അരിച്ചെടുത്ത് മാറ്റിവെക്കുക.

സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് ഇതിലേക്ക് മുട്ട, ചിക്കന്‍, കടലപ്പൊടി, അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അല്‍പം വെള്ളം ചേര്‍ത്ത് ചിക്കനും ചേര്‍ത്ത് തിളച്ച എണ്ണയില്‍ പക്കവട പോലെ അല്പാല്പം ഇട്ട് വറുത്തു കോരാം.

Tagged with: